|
Friday, April 30, 2010
ഗസ്സല്‍
എനിക്ക് ഒരുപാടു ഇഷ്ടമായ ഒരു ഗാനം നിങ്ങളുമായി പങ്കുവെക്കുന്നു
Monday, April 5, 2010
"പാഠം ഒന്ന് ഒരു വിലാപം "

എന്റെ ബ്ലോഗ് തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസം ആയി ,കുറച്ച് പോസ്റ്റും പോസ്റ്റി .വീണ്ടും ഒരു പോസ്റ്റിട്ടാല്‍ കൊള്ളാം എന്ന് ഒരാഗ്രഹം , എന്നാല്‍ എന്ത് പോസ്റ്റും എന്നു ചിന്തിച്ചപ്പോഴാണ് നടുക്കുന്ന ആ സത്യം മനസ്സിലായത് (ബാക്ക്ഗ്രൌണ്ട് മ്യൂസിക്). ആ സത്യം എന്താണന്നു അറിയാമോ "വിഷയ ദാരിദ്ര്യം ".രണ്ടു ദിവസമായി ഒട്ടുമിക്ക ബ്ലോഗ്ഗുകളിലും ഒന്ന് കയറി നോക്കി , എല്ലാവരും പറയുന്ന ആ സംഭവം "ത്രഡ്" കിട്ടുമോ എന്നറിയാന്‍ . ആദ്യം "കായംകുളം സൂപ്പര്‍ ഫാസ്റ്റില്‍ " കയറി , അത് സൂപ്പര്‍ ഫാസ്റ്റ് അല്ല എക്സ്പ്രസ്സ് ആണ് ,ഒരു രക്ഷയുമില്ല .പിന്നീട് കണക്കുപുസ്തകം തുറന്നു നോക്കി ,അതില്‍ ആമ്പലും വെള്ളവും വെള്ളമടിയും വാളും പരിചയും ഒക്കെയാണ് ,എനിക്ക് നീന്തലും ,കളരിയും അറിയല്ല.അത് എനിക്ക് പറ്റിയ ഫീല്‍ഡ് അല്ല എന്നു മനസ്സിലായി അവിടുന്നും ഇറങ്ങി.പിന്നീട് പട്ടാളക്കഥ നോക്കിയപ്പോള്‍ അവിടെ വെടിപറച്ചില് (നാട്ടുകാരോട്) ,എനിക്കാണങ്കില്‍ വെടിപറച്ചില് പണ്ടേ ഇഷ്ട്ടമല്ല . പിന്നെ ഒന്നുരണ്ടെണ്ണം നോക്കിയപ്പോള്‍ അതിന്റെ പേരില്‍ തന്നെ തെണ്ടിതരങ്ങളും ,പോഴത്തരങ്ങളും ആണ്.അയ്യേ മോശമല്ലേ നമ്മള് തെണ്ടിതരങ്ങളും ,പോഴത്തരങ്ങളും എഴുതുന്നത് അതിനാല്‍ അതും ഉപേക്ഷിച്ചു.പിന്നെ കുമാരസംഭവങ്ങള്‍ നോക്കി ,പുള്ളിക്കാരന് പുസ്തകങ്ങള്‍ ഇറക്കാന്‍ പോകുന്നു എന്നു എറക്കാടന്‍ പറയുന്നത് കേട്ടിരുന്നു അപ്പോള്‍ പിന്നെ അവിടെ ചുറ്റി തിരിഞ്ഞിട്ടു കാര്യമില്ല എന്നു മനസ്സിലായി . ഇത്രയും ആയപ്പോള്‍ എനിക്ക് മനസ്സിലായി ഈ "ത്രഡ്" എന്നു പറയുന്ന സംഭവം മറ്റെങ്ങും കിട്ടില്ല ,നമ്മളുതന്നെ കണ്ടുപിടിക്കണം ..."പാഠം ഒന്നു ഒരു വിലാപം "
(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )
Subscribe to:
Posts (Atom)