Tuesday, March 30, 2010

പ്രവചനം


രാവിലെ അടുത്തുള്ള കുളത്തില്‍ ചൂണ്ട ഇട്ടു മീന്‍ പിടിക്കുവാന്‍ പോയതാണ് കണ്ണന്‍. പെട്ടന്ന് വെറുംകയ്യോടു മടങ്ങി വന്ന കണ്ണനോട് എന്ത് പറ്റിയെന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു " എന്ത് പറയാനാ ചേച്ചി ,കുളത്തിന്റെ അടുത്തേക്ക് പോയപ്പോള്‍ നമ്മുടെ അടുത്ത വീട്ടിലെ സുകുമാരന്‍ ചേട്ടന്റെ വീട്ടില്‍ നിന്നും ഉച്ചക്കുള്ള വാര്‍ത്ത‍ കേട്ടിരുന്നു ,മീന്‍ പിടിത്തക്കാര്‍ ശ്രദ്ധിക്കണം ഇന്ന് കാറ്റും മഴയും ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടന്ന് അതില്‍ പറഞ്ഞു . അതുകൊണ്ട് ഞാന്‍ തിരിച്ചു പോന്നു "....

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

Thursday, March 25, 2010

പട്ടി തൈ




ചേച്ചിയുടെ മകളാണ് കിങ്ങിണി . കിങ്ങിണി പഠിക്കുന്നത് LKG യില്‍ ആണെങ്കിലും സംസാരം M.S.C യുടെയാണ് .ഒരുദിവസം ഞാന്‍ ഉച്ചക്ക് ഊണു കഴിഞ്ഞു ഒന്ന് മയങ്ങാന്‍ കിടന്നതാണ് , കിങ്ങിണിയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത് . സ്കൂളില്‍ നിന്ന് വന്ന കിങ്ങിണി ചേച്ചിയോട് പറയുന്നു " അമ്മേ നമ്മള്‍ക്ക് ഒരു പട്ടി തൈ വാങ്ങണം ". സംഭവം എന്താണന്നു മനസ്സിലാവാത്ത ചേച്ചിക്ക് കിങ്ങിണി വിശദീകരിച്ചു കൊടുക്കുന്നു "ഞങ്ങളുടെ സ്കൂളില്‍ നിന്നും വരുമ്പോള്‍ പച്ച നിറത്തില്‍ കാണുന്ന മതിലുള്ള വീടില്ലേ , അവിടെ ഒരു പട്ടി അതിന്റെ തൈയുമായി നില്‍ക്കുന്നു ,എന്തു രസമാ അതിനെ കാണാന്‍ നല്ല വൈറ്റ് കളര്‍ ,നമ്മള്‍ക്കും വാങ്ങാം ഒന്നിനെ ?". ചേച്ചി പറഞ്ഞു "മോളെ അത് പട്ടിതൈ അല്ല,അത് പട്ടി കുഞ്ഞാണ് ,അങ്ങനെയാണ് പറയുക".കിങ്ങിണി ആരാ മോള് " ഉം പിന്നെ ഈ അമ്മയ്ക്ക് ഒന്നുമറിയില്ല ,പിന്നെ അപ്പൂപ്പന്‍ എന്താ രാവിലെ തെങ്ങിന്‍തൈ വാങ്ങണം എന്നു പറഞ്ഞത് ,തെങ്ങിന്‍റെ കുഞ്ഞിനെ വേണം എന്നല്ലല്ലോ പറഞ്ഞത്, ഈ അമ്മ മണ്ടിയാ ".ഇതിനൊക്കെ എന്തു മറുപടി പറയും ....

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

Wednesday, March 17, 2010

നഗ്നത



പകര്‍ത്തുന്നു ഒളിക്യാമറകളില്‍
പെണ്ണിന്‍ നഗ്ന്നത.
പരത്തുന്നു ഈ കാഴ്ചകള്‍ ചൂടാറാതെ .
ഒരിയ്ക്കലീക്യാമറയില്‍ പതിയുന്നത് സ്വന്തം
സഹോദരിതന്‍ നഗ്ന്നതയെങ്കില്‍
പരത്തുമോ ഈ കാഴ്ചകള്‍ ചൂടാറാതെ .
എന്തു വിശ്വാസത്തില്‍ നടക്കാം
പെണ്ണിനീ കപടലോകത്ത്‌.
സാരിയുമായി ബസ്സിന്റെ ചവിട്ടുപടിയില്‍ കയറിയാല്‍
പതിയുന്നു ക്യാമറകള്‍ കാലുകളില്‍ .
താഴെവീണ പേനയോന്നെടുത്താലോ
അവിടെയും ക്യാമറകള്‍...



(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

Monday, March 15, 2010

പുലരി



ഓരോ പുലരിയും എന്നില്‍ നിറയ്ക്കുന്നു
പ്രത്യാശതന്‍ പുതുനാമ്പുകള്‍ .
ഓരോ വാര്‍ത്തയും എന്നില്‍ നിറയ്ക്കുന്നു
വ്യാകുലതകള്‍തന്‍ വന്‍ മരങ്ങള്‍ .
പ്രത്യാശയും വ്യാകുലതകളും
പടവെട്ടി തീരുമ്പോള്‍ അവശേഷിക്കുന്നതോ
വ്യാകുലതകള്‍തന്‍ വന്‍മരങ്ങള്‍ മാത്രം.
നവപുലരികള്‍ എന്നില്‍ വിരിയിക്കട്ടെ
പ്രത്യാശകള്‍തന്‍ വന്‍മരമെന്ന
"പ്രാര്‍ത്ഥന" മാത്രം ...

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

Friday, March 12, 2010

രക്തസാക്ഷി



ഞാന്‍ പ്ലസ്ടുവിനു പഠിച്ചത് ഒരു ഗവണ്മെന്റ് ഗേള്‍സ് സ്കൂളില്‍ ആയിരുന്നു .അവിടെ പത്താംക്ലാസ് വരെയുള്ള ടീച്ചര്‍മാരും പ്ലസ്‌ടുവിന്റെ ടീച്ചര്‍മാരും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു .ഞാന്‍ പഠിച്ച വര്‍ഷം സ്കൂള്‍ യുവജനോല്‍സവത്തിനുള്ള സമയം ,മത്സരം നടത്താനുള്ള സ്റ്റേജിന്‍റെ ലൊക്കെഷനായിരുന്നു ടീച്ചര്‍മാര്‍ക്ക് അടികൂടാനുള്ള അടുത്ത കാരണം.സ്ക്കൂളിലേക്ക് കടക്കുമ്പോള്‍ ഗേറ്റ് കഴിഞ്ഞു മതിലിനോട് ചേര്‍ന്നാണ് സ്കൂള്‍ ആഡിറ്റൊരിയം, പ്ലസ്ടു ടീച്ചര്‍മാര്‍ക്ക് കലാപരിപാടികള്‍ അവിടെ വേണമെന്നും , അതല്ല അവിടെ കലാപരിപാടികള്‍ നടത്തിയാല്‍ പുറത്തുനിന്നുള്ളവര്‍ അകത്തു കടക്കുമെന്നും അതിനാല്‍ ക്ലാസുകള്‍ നടക്കുന്ന ഹാളില്‍ പരിപാടികള്‍ നടത്താം എന്ന് എതിര്‍ഭാഗവും തര്‍ക്കിച്ചു.എന്തായാലും ഭുരിപക്ഷ അഭിപ്രായം മാനിച്ച് അത്തവണത്തെ കലാപരിപാടികള്‍ ഹാളിലേക്ക് മാറ്റി.ഹാളിന്റെ ഒരു വശത്ത് ബെഞ്ചുകള്‍ ഇട്ടു ഒരു സ്റ്റേജ് നിര്‍മ്മിച്ചു.
പെണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂള്‍ ആയതിനാല്‍ കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആര്‍ക്കും ഒരു മടിയുമില്ല, ആരു എന്ത് കോപ്രായം കാണിച്ചാലും (അതില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു ) വലിയ കുഴപ്പമൊന്നുമില്ല .ഞങ്ങള്‍ മൂന്നു കൂട്ടുകാര്‍ (ശ്രീലേഖ , ലക്ഷ്മി ,ഞാന്‍ ) സിനിമാറ്റിക് ഡാന്‍സിന് പേര് കൊടുത്തു . ആ മഹാ സംഭവം നടന്ന ദിവസം വന്നെത്തി .രാവിലെ കുളിച്ചു സുന്ദരിയായി (കുളിച്ചില്ലങ്കിലും സുന്ദരി തന്നെയാണ് ഇല്ലങ്കില്‍ എന്‍റെ അമ്മയോട് ചോദിക്ക്) സ്കൂളില്‍ എത്തി .ഡാന്സ്സിനു വേണ്ട ഡ്രെസ്സ്കളും മേക്ക്അപ്പും ഇട്ടു ഞങ്ങള്‍ കൂടുതല്‍ സുന്ദരികളായി .പഞ്ചാബി ഹൌസിലെ ഒരു പാട്ടായിരുന്നു ഞങ്ങള്‍ ഡാന്‍സിന് തിരഞ്ഞെടുത്തിരുന്നത് .
അങ്ങനെ ഞങ്ങളുടെ ചെസ്റ്റ്‌ നമ്പര്‍ വിളിച്ചു , ബെല്ലാ ബെല്ലാ ബെല്ലാരെ പാട്ട്‌ തുടങ്ങി കൂട്ടത്തില്‍ ഞങ്ങളുടെ ഡാന്‍സും .ഞങ്ങളുടെ ഡാന്സു കണ്ടു എല്ലാവരും ഞെട്ടി,അപ്പോളാണ് അതിലും വലിയ ഒരു ഞെട്ടല്‍ എനിക്കുണ്ടായത് .സംഗതി എന്താച്ചാല്‍ നടുക്ക് നിന്ന് ഡാന്സു കളിച്ചിരുന്ന എന്‍റെ ഒരുകാല് ബെഞ്ചുകളുടെ വിടവിലൂടെ താഴേക്ക്‌ പോയി. പ്രേക്ഷകര്‍ ഇപ്പോള്‍ കാണുന്നത് രണ്ടു പേര്‍ തകര്‍ത്തു ഡാന്സുചെയുകയും നടുക്കുനിന്ന ഞാന്‍ കെമസ്ട്രി ബുക്ക് പോയ അണ്ണാനെ പോലെ വായും പൊളിച്ചു നില്‍ക്കുന്നതുമാണ്...
അതോടുകൂടി ടീച്ചര്‍മാര്‍ കോംപ്രമൈസ് ആയി. പിന്നീട് വന്ന യുവജനോത്സവങ്ങള്‍ ആഡിറ്റൊരിയത്തില്‍ തന്നെ നടത്താന്‍ തുടങ്ങി

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

Wednesday, March 10, 2010

നമ്മുടെ മൂസാക്ക





ബൂലോകത്തെ അഴിക്കോട് മാഷായ മൂസാക്കയെ കണ്ടിട്ടു കുറെ നാളായല്ലോ ?
ഒന്നുരണ്ടു ബ്ലോഗ്ഗര്മാരെ വിമര്‍ശിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ ബാക്കിയുള്ള ബ്ലോഗ്ഗര്‍മാര്‍ എന്നെയും ഒന്ന് വിമര്‍ശിക്കൂ എന്നു പറഞ്ഞു അദ്ധേഹത്തിന്റെ പോസ്റ്റുകളില്‍ കമന്റു ഇട്ടിരുന്നു. പക്ഷെ പിന്നീട് അദ്ദേഹത്തിനെ പറ്റി ഒരു വിവരവും ഇല്ലല്ലോ ?
മൂസാക്ക പെട്ടന്നുതന്നെ തിരിച്ചുവരും എന്നു പ്രതീക്ഷിക്കുന്നു...


(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

Tuesday, March 9, 2010

കുന്തം



കുന്തം പോയാല്‍ കുടത്തിലും തപ്പണം ,അപ്പോള്‍ കുടം പോയാലോ ????




(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

Sunday, March 7, 2010

ഭ്രാന്ത്



പണ്ട് എന്‍റെ കൂടെ സ്കൂളില്‍ പഠിച്ച ഒരു കുട്ടിക്ക് എല്ലാവരുടെയും അച്ഛനു വിളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.അവന്‍ ഒരു കോളനിയില്‍ നിന്നും ആയിരുന്നു വരുന്നത് . പിന്നീടാണ്‌ അറിഞ്ഞത് അവന്റെ അച്ഛന്‍ ആരായിരുന്നു എന്ന് അവന്‍റെ വീട്ടുകാര്‍ക്ക് പോലും അറിയില്ല എന്നത്. അതിന്‍റെ ദേഷ്യം തീര്‍ക്കുവാന്‍ വേണ്ടിയാണു അവന്‍ എല്ലാവരുടെയും അച്ഛനു വിളിച്ചിരുന്നത്‌.
ഇപ്പോള്‍ വളരെ നാളുകള്‍ക്ക് ശേഷം ബൂലോകത്ത് ഒരു പ്രായമായ മുന്‍അദ്ധ്യാപകന്‍ ഇതുപോലെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ആ പഴയ സഹപാഠിയെ ഓര്‍മ്മ വരുന്നു.......കഷ്ട്ടം!!!!!!!!!!

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

Saturday, March 6, 2010

സഹായം



ചുമ്മാതെ കമ്പ്യൂട്ടറും നോക്കി , ടീവി കണ്ടും ഇരിക്കുന്ന സമയത്ത് പച്ചക്കറി ഒന്ന് നുറുക്കി തന്നാല്‍ ഈ ഭര്‍ത്താക്കന്മാരുടെ അഭിമാനം ഇടിഞ്ഞു വീഴുമോ അതോ ഒലിച്ചു പോകുമോ ????????

Friday, March 5, 2010

വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്‌



നിങ്ങളുടെ ഭര്‍ത്താവു മദ്യപിക്കുന്ന ആളാണോ ?
അദ്ദേഹത്തിന്റെ മദ്യപാനം നിര്‍ത്താന്‍ നിങ്ങള്‍ ശ്രമിച്ചു പരാജയപെട്ടോ?
എന്നാല്‍ ഇവിടെ ക്ലിക്കുക
പക്ഷെ നിങ്ങള്‍ സൂക്ഷിച്ചു പ്രയോഗിക്കുക...

Thursday, March 4, 2010

സ്വാമി




ഈശ്വരാ ഈ സ്വാമിമാര്‍ക്ക് സിനിമയോടുള്ള ബന്ധം എത്ര ചിന്തിച്ചിട്ടും കിട്ടുന്നില്ലല്ലോ?

സഞ്ചാരം



രാത്രിയില്‍ സുര്യന്‍ ഉദിച്ചു വന്നാല്‍ കാണാം നമ്മുടെ പകല്‍ മാന്യന്‍മാരുടെ
തനിരൂപം.