Monday, April 5, 2010

"പാഠം ഒന്ന് ഒരു വിലാപം "



എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസം ആയി ,കുറച്ച്‌ പോസ്റ്റും പോസ്റ്റി .വീണ്ടും ഒരു പോസ്റ്റിട്ടാല്‍ കൊള്ളാം എന്ന് ഒരാഗ്രഹം , എന്നാല്‍ എന്ത് പോസ്റ്റും എന്നു ചിന്തിച്ചപ്പോഴാണ് നടുക്കുന്ന ആ സത്യം മനസ്സിലായത് (ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌). ആ സത്യം എന്താണന്നു അറിയാമോ "വിഷയ ദാരിദ്ര്യം ".രണ്ടു ദിവസമായി ഒട്ടുമിക്ക ബ്ലോഗ്ഗുകളിലും ഒന്ന് കയറി നോക്കി , എല്ലാവരും പറയുന്ന ആ സംഭവം "ത്രഡ്" കിട്ടുമോ എന്നറിയാന്‍ . ആദ്യം "കായംകുളം സൂപ്പര്‍ ഫാസ്റ്റില്‍ " കയറി , അത് സൂപ്പര്‍ ഫാസ്റ്റ് അല്ല എക്സ്പ്രസ്സ്‌ ആണ് ,ഒരു രക്ഷയുമില്ല .പിന്നീട് കണക്കുപുസ്തകം തുറന്നു നോക്കി ,അതില്‍ ആമ്പലും വെള്ളവും വെള്ളമടിയും വാളും പരിചയും ഒക്കെയാണ് ,എനിക്ക് നീന്തലും ,കളരിയും അറിയല്ല.അത് എനിക്ക് പറ്റിയ ഫീല്‍ഡ്‌ അല്ല എന്നു മനസ്സിലായി അവിടുന്നും ഇറങ്ങി.പിന്നീട് പട്ടാളക്കഥ നോക്കിയപ്പോള്‍ അവിടെ വെടിപറച്ചില്‍ (നാട്ടുകാരോട്) ,എനിക്കാണങ്കില്‍ വെടിപറച്ചില്‍ പണ്ടേ ഇഷ്ട്ടമല്ല . പിന്നെ ഒന്നുരണ്ടെണ്ണം നോക്കിയപ്പോള്‍ അതിന്‍റെ പേരില്‍ തന്നെ തെണ്ടിതരങ്ങളും ,പോഴത്തരങ്ങളും ആണ്.അയ്യേ മോശമല്ലേ നമ്മള്‍ തെണ്ടിതരങ്ങളും ,പോഴത്തരങ്ങളും എഴുതുന്നത്‌ അതിനാല്‍ അതും ഉപേക്ഷിച്ചു.പിന്നെ കുമാരസംഭവങ്ങള്‍ നോക്കി ,പുള്ളിക്കാരന്‍ പുസ്തകങ്ങള്‍ ഇറക്കാന്‍ പോകുന്നു എന്നു എറക്കാടന്‍ പറയുന്നത് കേട്ടിരുന്നു അപ്പോള്‍ പിന്നെ അവിടെ ചുറ്റി തിരിഞ്ഞിട്ടു കാര്യമില്ല എന്നു മനസ്സിലായി . ഇത്രയും ആയപ്പോള്‍ എനിക്ക് മനസ്സിലായി ഈ "ത്രഡ്" എന്നു പറയുന്ന സംഭവം മറ്റെങ്ങും കിട്ടില്ല ,നമ്മളുതന്നെ കണ്ടുപിടിക്കണം ..."പാഠം ഒന്നു ഒരു വിലാപം "

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

63 comments:

സിനു said...

ഒരു ത്രെഡ് കണ്ടു പിടിക്കാന്‍ ഒരുപാട് കയറി ഇറങ്ങി അല്ലെ..
എന്നിട്ട് സ്വന്തമായി ത്രെഡ് വല്ലതും കിട്ടിയോ..?

കടല്‍മയൂരം said...

വിലപിച്ചോളൂ...........കിട്ടും...... ആശംസകള്‍

കടല്‍മയൂരം said...

കരയുന്ന കുഞ്ഞു പാല് കണ്ടെത്തിക്കോളും......

mukthaRionism said...

"ത്രഡ്" വേണമെങ്കില്‍ ഒരഞ്ചെട്ടണ്ണം ഞാന്‍ തരാം..
ഏതു വേണം..
മെയ്ഡ് ഇന്‍ ജപ്പാന്‍, അമേരിക്ക, ഇന്ത്യ, മലപ്പുറം, ഉദരം‌പൊയില്‍.. വെലച്ചിരികൂടും..
പ്രശ്നമില്ലല്ലൊ..
പ്രാരാബ്ധക്കാരിയാണെങ്കില്‍
വില്‍ക്കുറവുള്ള നല്ല ഒന്നാംതരം ത്രഡ് വേറെയുണ്ട്..
മെയ്ഡ് ഇന്‍ ചൈന, കുന്നംകുളം...

Pd said...
This comment has been removed by the author.
കൂതറHashimܓ said...

ത്രഡ് തപ്പികൊണ്ട് എവിടെയൊക്കെയാ പോയെ എന്നു നോക്കിയെ..!! ഇവരാനോ എല്ലാര്‍ക്കും ത്രഡ് കൊടുക്കണെ.. ഹല്ല പിന്നെ.. ഹും ..(അസൂയയാ (എനിക്ക് അവരോടല്ലാ. അവര്‍ക്ക് എന്നോട്..) ഹ ഹ ഹാ )

Pd said...

ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു:-

ആഷാഢമാസം ബ്ലോഗെഴുതാന്‍ മോഹം
അതിനുള്ള ത്രെഡ്ഡിനായി നിത്യാന്വേക്ഷണം
ബ്ലോഗ്ഗറാം രാധികക്ക് എന്നെന്നും
വിലപിക്കാന്‍ മാത്രമാണ് യോഗം..

ശ്രദ്ധേയന്‍ | shradheyan said...

'വിഷയ ദാരിദ്ര്യം' തന്നെ നല്ലൊരു വിഷയമല്ലേ രാധികേ? കയറി പിടി :)

Unknown said...

ത്രെഡ് അന്വേഷിച്ചു നടന്നു അത് തന്നെ ത്രെഡ് ആക്കിയല്ലോ ?!
ഇതൊരു നല്ല പാഠമാണ്, ഇങ്ങനെയും ത്രെഡ് ഉണ്ടാക്കാം !!

ഹംസ said...

വിഷയം തേടിയലഞ്ഞു നടന്നു അതൊരു പോസ്റ്റാക്കിയപ്പോല്‍ സൂപ്പര്‍ പോസ്റ്റായി… ഞാനും ഒന്നു തേടി നടന്നു നോക്കട്ടെ.. കിട്ടുമോ എന്നറിയാലോ…!!

jayanEvoor said...

ത്രെഡ് വരും.... വരാതിരിക്കില്ല!

(പിന്നെ, ചെലവു ചെയ്താൽ ത്രെഡ് ഫ്രീ!)

Sherlock Holmes said...

പാഠം തുടങ്ങിയപ്പോഴേ വിലപിക്കാനുള്ള ശ്രമമാനെങ്കില്‍ പെടും, പാട് പെടും............
പിന്നെ ഈ ത്രെഡ് ഒക്കെ എപ്പോഴാ ഉണ്ടായത് eh ?
ഓഫായിട്ടൊരു കാര്യം പറയാം...ഓക്കേ.
Every morning in Africa a dear wakes up. It knows it must run faster than the fastest lion or it will be killed.
Every morning a lion wakes up. It knows it must run faster than the slowest dear or it will starve to death.
It doesn't matter if you are a lion or a dear, when the sun comes up, you would better be running.....

ഓഫീസിലെ ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരുന്നതാ...........നന്നായിട്ടുണ്ടെന്ന് തോന്നി....if you like, u can make it as a "thread"

SAJAN S said...

oru mirroril kureneram nokiyal mathi. chilappol oru cenimaykulla kadha thanne kittiyekum

രഘുനാഥന്‍ said...

ഹ ഹ രാധികേ ഞാന്‍ പണ്ട് ഈ "ത്രഡ്" തിരക്കി തെങ്ങിന്റെ മണ്ടയില്‍ വരെ കയറിയതാ....

സുമേഷ് | Sumesh Menon said...

എന്തിനാ ബ്ലോഗുകള്‍ കയറിയിറങ്ങുന്നെ?
ഇപ്പോള്‍ ഈ വിഷയദാരിദ്ര്യം തന്നെ ഒരു വിഷയമായി മാറിയില്ലേ?
:)

ഭായി said...

പോസ്റ്റുകൽ അടിച്ച് മാറ്റാൻ പോസ്റ്റുകളിൽ കയറിയിറങിയതും പോസ്റ്റോ...!!? :-)))

keraladasanunni said...

കണ്ടെത്താന്‍ ശ്രമിച്ച ത്രെഡ് മനസ്സിനകത്ത് തന്നെ കാണാം. ഒന്ന് ശ്രമിച്ചു നോക്കൂ.
Palakkattettan.

പ്രദീപ്‌ said...

മനുഷനെ രാവിലെ ഒരുമാതിരി "ഊള" യാക്കരുത് കേട്ടോ . ഹും .
ഹ ഹ , എങ്കിലും എന്തോ വ്യത്യസ്തതയുണ്ട് .. ഇങ്ങനെയൊക്കെ എഴുത് . തന്നെ തെളിഞ്ഞോളും...

OAB/ഒഎബി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ത്രെടല്ലേ...അത് താനേ വന്നോളും.
എഴുതിക്കൊണ്ടിരിക്കുക.

ഖാലിദ്‌ കല്ലൂര്‍ said...

തല്‍ക്കാലം ത്രെഡ്കളെങ്കിലും ഉണ്ടാക്ക്. കുറെയാകുമ്പോ പാശങ്ങള്ലുണ്ടാക്കാന്‍ പഠിക്കും. അതും കഴിഞ്ഞ് ചങ്ങലകലുണ്ടാക്കം. പിന്നെ അണിയാന്‍ തുടങ്ങാം. വായനക്കാരുടെ കയ്യിലും കാലിലും. അതല്ലെങ്കില്‍ സ്വന്തം കഴുത്തില്‍. എന്തായാലും ഭാവിയുണ്ട്. ധാരാളം കൂകുക. പിന്നെ പിന്നെ തെളിയും. അന്ന് ഈ അനുവാചകരെ മറക്കല്ലേ

വിജിത... said...

“പാഠം 2 ഒരു വിലാപം” അടുത്ത ത്രെഡ്..

Vayady said...

കഷ്‌ടം! രാധികേ, എന്റെ ബ്ലോഗു വരെയൊന്ന് വന്നാല്‍ പോരായിരുന്നോ? മോഷണം, തരികിട, തട്ടിപ്പ്.. എന്തു മാത്രം ത്രെഡാണവിടെ ആര്‍ക്കും വേണ്ടാതെ കിടക്കുന്നത്!! ഗുരുദക്ഷിണ വെച്ച് ശിഷ്യയായാല്‍ ഇതൊക്കെ പഠിപ്പിച്ച് തരാം...

Wash'Allan JK | വഷളന്‍ ജേക്കെ said...

എന്റെ കയ്യിലുണ്ടായിരുന്ന ത്രെഡ് എടുത്തു ഇന്നലെ ഉടുപ്പിന്റെ ബട്ടന്‍ തുന്നി. ഇനി ഒന്നും ഇരിപ്പില്ല.

ചേച്ചിപ്പെണ്ണ്‍ said...

കൊള്ളാം .. വിലാപം അടിപൊളി ..
സ്വന്തം ഓര്‍മ്മക്കയങ്ങളില്‍ മുങ്ങി തപ്പി നോക്കൂ കുട്ടി ..
ത്രെഡ് നു പകരം നല്ല വടം തന്നെ കിട്ടിയേക്കും ...

ഒഴാക്കന്‍. said...

ഓഹോ,, അപ്പൊ ഞാന്‍ ഉണങ്ങാന്‍ വെച്ച ത്രെഡ് ഇജ്ജ് ആണല്ലേ എടുത്തുനോക്കിയത്.

കൊയപ്പമില്ല അത് ഞമ്മക്കടെ പട്ടുനൂലിന്റെ ത്രെഡ് ആണ്. മാണേ എടുത്തോ

കുട്ടന്‍ said...

അനുഭവങ്ങള്‍ പാളിച്ചകള്‍ ഒരു പാട് കാണുലോ ല്ലേ .ഓരോന്നായി ഇങ്ങട് പോരട്ടെ ..

Pottichiri Paramu said...

thiranjukondeyirikoo....thread kittathirikkilllaaaa......

വീകെ said...

കണ്ണു തുറന്നു നാലു പാടും നോക്കൂ....!!
എത്രയോ ത്രെഡ്‌കളാണ് നമുക്കു ചുറ്റും...!?
അതിലൊന്നിനെ പിടിച്ച് എഴുതിയാൽ‌ പോലും, എത്രയോ പോസ്റ്റുകൾക്ക് വഴിയുണ്ട്...!!
പക്ഷെ, കണ്ണു തുറന്നു നോക്കണം....!!?

ഈ ത്രെഡന്വേഷണം പോലും ഒരു പോസ്റ്റാക്കി മാറ്റിയ ആളല്ലെ...?

ആശംസകൾ...

ramanika said...

അവസാനം ഒരെണ്ണം കിട്ടിയല്ലോ "വിഷയ ദാരിദ്ര്യം"
പോസ്റ്റ്‌ കലക്കി

Manoraj said...

എല്ലാ അലവലാതികളുടെ ബ്ലോഗിലും കയറി .. പക്ഷെ ത്രേഡ് മാത്രമുള്ള എന്റെ ബ്ലോഗ് നോക്കിയില്ലല്ലോ.. ഇതാ പറഞ്ഞത് പെണ്ണിനു ബുദ്ധി കുഞ്ചിക്കലാണെന്ന്..
ത്രെഡ് ഒക്കെ കിട്ടും .. ഒരെണ്ണം ഇതാ ഫ്രീയായി പിടിച്ചോ...

സ്വപ്നാടകന്‍ said...

എന്റെ ത്രെഡഡാന്വേഷണ പരീക്ഷണങ്ങള്‍ എന്നാക്കാമായിരുന്നു പേര്.. :)

kambarRm said...

പൂ...ഹോയ്
ത്രെഡ് വേണോ..ത്രെഡ്...കൂയ്..
ഏതെടുത്താലും പത്ത് രൂപാ..ത്രെഡ് വേണോ...കൂയ്.
എബടെ..ഞമ്മളിങ്ങനെ രാവും പകലും ഈ ബ്ലോഗ്ഗർമാരുടെ കണ്ണുമുന്നിലൂടെ നടന്ന് നടന്ന് കാലു തേയിക്കുക എന്നല്ലാതെ.
കൂയ്..ത്രെഡ് വേണോ..ത്രെഡ്..
ചേച്ചീ..ഒരെണ്ണം എടുത്തോ..പത്ത് രൂപയല്ലേയുള്ളൂ...
ഹും..പൊയ്ക്കോ..പൊയ്ക്കോ..
എന്നിട്ട് ഏതെങ്കിലും വല്ല്യ വല്ല്യ ബ്ലോഗ് കടകളിൽ കയറി തപ്പിക്കോ...
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത റെഡിമെയ്ഡ് ത്രെഡ് വാങ്ങിച്ചോ..
ഒടുക്കം ഞമ്മളുടെ അടുത്തേക്ക് തന്നെ വരേണ്ടി വരും.
ആ..അത് പോട്ടേ..
ത്രെഡ് വേണോ...ത്രെഡ്
കൂ..........യ്..

AnaamikA said...

വിഷയ ദാരിദ്ര്യ വിലാപത്തിന് കിട്ടിയില്ലേ ഇതുവരെ 33 കമന്റ്‌. ഇനി എന്ത് വേണം!!നന്നായിട്ടുണ്ട് കേട്ടോ.

ഉല്ലാസ് said...

ത്രെഡ്‌ ഞാന്‍ താരാം, ഒരു സൂചിയില്‍ കോര്‍ത്ത്‌ നെയ്താല്‍ മതി :-)

Radhika Nair said...

സിനു - നന്ദി

kaanaamarayathu - നന്ദി:)

കാണാമറയത്ത് - നന്ദി :)

mukthar udarampoyil - എന്തായാലും ചൈന വേണ്ടാ ,നന്ദി :)

കൂതറHashimܓ : നന്ദി :)

Pd- വ്യത്യസ്തനാം Pd യെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല , നന്ദി :)

ശ്രദ്ധേയന്‍ | shradheyan - നന്ദി :)

Radhika Nair said...

തെച്ചിക്കോടന്‍ - നന്ദി :)

ഹംസ - നന്ദി :)

jayanEvoor - നന്ദി :)

renjith radhakrishnan - നന്ദി :)

SAJAN S - നന്ദി:)

രഘുനാഥന്‍ - നന്ദി:)
സുമേഷ് | Sumesh Menon - നന്ദി :)

ഭായി - അങ്ങനെ പറയരുത് , നന്ദി :)

Radhika Nair said...

Palakkattettan - നന്ദി :)

പ്രദീപ്‌ - നന്ദി :)

പട്ടേപ്പാടം റാംജി - നന്ദി :)

ഖാലിദ്‌ കല്ലൂര്‍ - നന്ദി :)

വിജിത. - നന്ദി :)

Vayady - അവിടെ മൊത്തം ത്രെഡ് മയമാണല്ലോ:)

വഷളന്‍ (Vashalan)- ഇനി കിട്ടുമ്പോള്‍ തരണം :)

Radhika Nair said...

ചേച്ചിപ്പെണ്ണ് - നന്ദി :)

ഒഴാക്കന്‍. - നന്ദി :)

കുട്ടന്‍ - നന്ദി :)

pottichiri paramu - നന്ദി:)

വീ കെ - നന്ദി :)
ramanika - നന്ദി :)

Manoraj - നന്ദി :)

സ്വപ്നാടകന്‍ - നന്ദി :)

കമ്പർ- നന്ദി:)

vaayaadi - നന്ദി :)

ചങ്കരന്‍ - നന്ദി :)

Anonymous said...

വിഷയദാരിദ്ര്യം വിഷയമാക്കി കമന്റു മഴ ചെയ്യിച്ച മിടുമിടുക്കീ..........ഞാനിതാ നമിക്കുന്നു........എന്റെ തലയില്‍ കിടന്നു തിക്കി തിരക്വാണ് വിഷയങ്ങള്‍.....എന്ന് ഡൗണ്‍ലോഡാമെന്നു വിഷമിച്ചിരിക്കുമ്പോഴാ.....സബ്‌കോണ്‍ട്രാക്റ്റ് ചെയ്യട്ടേ കുട്ടിയേ...? :)

' The material available to story teller in India is limitless.........Under such conditions the writer has only to look out of the window to pick up a character or a story.' R.K. Narayan

അതേ, ജാലകത്തിലൂടെ ഒന്നു വെളിയിലേക്കു നോക്കിക്കോളൂ..............

വിനുവേട്ടന്‍ said...

ത്രെഡ്‌ കൈയില്‍ തടയുന്നത്‌ വരെ ഒരു കാര്യം ചെയ്യ്‌ രാധിക... എന്നെപ്പോലെ വിവര്‍ത്തനത്തിലേക്ക്‌ ഇറങ്ങ്‌... എങ്ങനെയുണ്ട്‌ ഐഡിയ?...

അരുണ്‍ കരിമുട്ടം said...

ത്രെഡ് കിട്ടിയില്ലേ??
ചൂണ്ട ഇട്ട നോക്കാമായിരുന്നു!!
:)

എന്തായാലും ത്രെഡ് ഇല്ലാത്തതും ത്രെഡ് ആക്കിയ സംഭവം കൊള്ളാം

sonu said...

"എന്തോ ഒന്ന് പറയാന്‍ തോന്നിയില്ലേ ? മടിക്കേണ്ട പറഞ്ഞോളു :)"
വിഷയ ദാരിദ്ര്യം തന്നെ വിഷയമാക്കിയ ആളോട് എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അതൊരു പോസ്റ്റാക്കിക്കളയും.
ആശംസകള്‍ ☻ ♥ ♠

Wash'Allan JK | വഷളന്‍ ജേക്കെ said...

ഈ ത്രെഡ് എന്നു വച്ചാല്‍ എന്താ? ഈ സൂചിയിലൊക്കെ ഞറുങ്ങണെ പിറുങ്ങണെ കയറിയിറങ്ങുന്ന വെളുത്ത നിറത്തിലുള്ള ഒരുമാതിരി വള്ളിയല്ലേ?
-- ത്രെഡ് വഷളന്‍.

[[::ധനകൃതി::]] said...

എന്തോന്നെടേയിത് ഇതിനെയും പോസ്റ്റെന്ന് പറയാമാ‍ാ‍ാ??????
ഒരു കണണും ഭിറ്റ് ചെയ്ത് ഒരു ‘രാധേയനാമവുമായ്‘ ഇറങ്ങിയാല്‍ ഇത്പോലെ കമന്റെരെ കിട്ടുമല്ലേ
പണ്ട് ഒരു ബ്ലോഗര്‍ ‘പാടിയപേലെ ‘ പുനിതകള്‍ വാഴും കാലം
ഇതിനെ ഇവിടെ മാര്‍ക്കറ്റൊളോടേയ്......
ആണായിട്ടഭിപ്രായം പറയുന്നവനൊട് ‘പുച്ജം’....
ശരി ശരിക്കും മാന്യാ‍ാ‍ാ‍ാ‍ാ!!!!!!!!!!

Anonymous said...

ഞാനുംഇവിടെ ആ ത്രെഡ് കണ്ടു പിടിക്കാൻ വന്നതായിരുന്നു ഈ ഒന്നാം പാഠം ഞാനും പഠിച്ചു ... ഇനിയും വരാട്ടോ ആശംസകൽ ... പ്രാർഥനകൽ.. എല്ല വിധ ഭാവുമങ്ങളും...

നിയ ജിഷാദ് said...

കൊള്ളാം......

Jishad Cronic said...

വിഷു ആശംസകള്‍...

വെള്ളത്തിലാശാന്‍ said...

ഇതുപോലുള്ള പോസ്റ്റുകള്‍ ഇങ്ങോട്ട് പോരട്ടെ... :) :)

Radhika Nair said...

maithreyi - നന്ദി

വിനുവേട്ടന്‍|vinuvettan -വിനുവേട്ടാ നന്ദി ,ഐഡിയ കൊള്ളാം :)

അരുണ്‍ കായംകുളം-നന്ദി

sonu - നന്ദി :)

വഷളന്‍ (Vashalan) - തന്നെ തന്നെ .... നന്ദി :)

[[::ധനകൃതി::]]- ഇയാള്‍ ആളു വികൃതിയനല്ലോ ?

ഉമ്മുഅമ്മാർ-നന്ദി :)

നിയ ജിഷാദ്-നന്ദി :)

Jishad Cronic™- വിഷു ആശംസകള് നന്ദി :)

വെള്ളത്തിലാശാന്‍-നന്ദി :)

Praveen said...

എനിക്കസൂയയുണ്ട്.....ഇത്ര വിലപിക്കുന്ന കമന്റടികള്‍ ഈ വിലാപത്തിന് ലഭിച്ചതിന്....

ഞാനും വിലപിക്കുന്നു....

Shijith V.P. said...

Ayye....! endhutta ithu..........

മഹേഷ്‌ വിജയന്‍ said...

"പാഠം രണ്ട്‌ വീണ്ടുമൊരു വിലാപത്തിനായി" കാത്തിരിക്കുന്നു...

എന്‍.ബി.സുരേഷ് said...

റയ്നര്‍ മരിയ റില്‍കേ കാപ്പസ് എന്ന കവിക്കയച്ച കത്തുകളില്‍ പറയുന്നു. എന്റെ കവിത കൊള്ളാമോ എന്നു നീ ചോദിക്കുന്നു. പ്രസാധകര്‍ക്കയച്ചു നോക്കൂ. മറ്റുള്ളവരുടെ കവിതകളുമായി തട്ടിച്ചു നോക്കൂ. ചിലര്‍ തിരിച്ചയക്കും. നീയാകെ അസ്വസ്ഥനാകും. അക്കാര്യം വിട്ടേക്കുക. പുറത്തേക്കു നോക്കണ്ട ഇപ്പോള്‍. ആര്‍ക്കും നിന്നെ സഹായിക്കാനാകില്ല. ഒരു വഴിയെ ഉള്ളൂ. ഉള്ളിലെക്കു സഞ്ചരിക്കുക. എഴുതാന്‍ പ്രേരിപ്പിക്കുന്നതെന്ത്.?? അന്വേഷിക്കുക. അത് നിന്റെ ആത്യന്തികമായ ആത്മസ്ഥാനത്തു നിന്നാണോ വേരുപിടിക്കുന്നത്? എഴുതാന്‍ കഴിയാത്തൊരു ഘട്ടത്തില്‍ മരിച്ചു പോകുന്ന അവസ്ഥ തോന്നാറുണ്ടോ?രാത്രിയുടെ നിശബ്ദയാമത്തില്‍ സ്വയം ചോദിക്കൂ- ഞാന്‍ എഴുതേണ്ടതുണ്ടോ? കുഴിച്ചു കുഴിച്ചു ചെന്ന് ഉത്തരം തേടൂ. എഴുതണം എന്നാണങ്കില്‍ അതിലാകട്ടെ നിന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നത്.

വിഷയം അകത്തും പുറത്തും തിരയു. നമ്മുടെ ഉള്ളിലും പുറത്തും ജീവിതം ഇരമ്പിമറിയവേ ഏതു വിഷയത്തിനാണ് പഞ്ഞം.

Umesh Pilicode said...

:-)

Unknown said...

ഇതു തന്നെ നല്ല ത്രെഡ്ഡ്!

[[::ധനകൃതി::]] said...

[:::Radhika Nair:::]
:---)
ഒരടിയാണ് പ്രതീക്ഷിച്ചത് ...ഒരു തുപ്പലില്‍ ഒതുക്കിയതിന് നന്ദി..
(ദിലീപറ്റ് ചെസ്സ്)
അത്യാവശ്യം കമന്റുമായ് ജീവൈക്കുന്നതിനിടയില്‍ ഇതുപൊലെയുളള ഒടക്കുമായ് വന്ന് കൊളം കലക്കരുതെന്നല്ലേ ആവശ്യം മനസ്സിലായിരിക്കണു ധനകൃതിക്ക്.........
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...

Unknown said...

ത്രഡ് ഉള്ളവര്‍ ഒക്കെ നന്നായി എഴുത്തും എങ്കില്‍ തയ്യല്ക്കാരന്റെ കഴില്‍ അല്ലെ നല്ല കഥ ഉണ്ടാവുക ‍

perooran said...

berlitharangalil kayari nokkiyo?

Radhika Nair said...

Praveen -എനിക്കും :) ,നന്ദി :)

"I am Nobody"- നന്ദി :)

മഹേഷ്‌ വിജയന്‍ - ഉടന്‍ വരുന്നു ,നന്ദി :)

എന്‍.ബി.സുരേഷ് -നന്ദി :)

ഉമേഷ്‌ പിലിക്കൊട് -നന്ദി :)

Ranjith Chemmad / ചെമ്മാടന്‍--നന്ദി :)

[[::ധനകൃതി::]] - തമാശക്കരാ , എന്റെ ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു എന്നറിഞ്ഞതില്‍ സന്തോഷം :)

MyDreams - അതാണ് ,നന്ദി :)

perooran -രാജധാനി എക്സ്പ്രസ്സിനു ആരെങ്കിലും തല വെക്കുമോ? നന്ദി :)

ഗീത said...

സൃഷ്ടിയുടെ വേദന അല്ലേ? പണ്ട് ഞാന്‍ ഈ പേരില്‍ ഒരു കഥ എഴുതിയിട്ടുണ്ട്. (ബ്ലോഗില്‍ അല്ല, ഒരു വാരികയില്‍). ഈയിടെ ഈ വിഷയം പോസ്റ്റാക്കി ഒരു ബ്ലോഗര്‍ എഴുതിയിരുന്നത് വായിച്ചു.
പിന്നെ ത്രഡ്ഡിനായി കൂടുതല്‍ അലയണ്ട, നമ്മുടെ പത്രങ്ങള്‍ ഒന്നു മനസ്സിരുത്തി വായിച്ചാല്‍ മതി. ദിവസേനയെന്നോണം ത്രെഡ്ഡുകള്‍ കിട്ടും.

കുഞ്ഞൂട്ടന്‍ | NiKHiL P said...

ഒരു ത്രെഡ് ദാ പിടിച്ചോ:
"കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം..."

വരികള്‍ കുഞ്ഞുണ്ണി മാഷ് എന്നൊരു ഭീകര കവിയുടെ സംഭാവനയാണ്-
ഒരു പോസ്റ്റങ്ങ് പോസ്റ്റൂ.

Sulfikar Manalvayal said...

നമ്മളെ എല്ലാവരെയും ത്രെഡ് പിടിപ്പിച്ചപ്പോള്‍ "ങ്ങക്ക്" സമാധാനം ആയല്ലോ അല്ലെ.
എന്റമ്മോ. ഇങ്ങിനെയും പോസ്ടാമെന്നു പഠിച്ചു. ഹി ഹി. നോക്കട്ടെ എനിക്കും പറ്റുമോ ഇതെന്ന്.