Tuesday, October 19, 2010

ഓമയ്ക്ക


ഒരു ദിവസം കിങ്ങിണി വന്നിട്ട് ചോദിച്ചു "കുഞ്ഞമ്മേ , കുഞ്ഞമ്മയുടെ കയ്യില്‍ ഓമയ്ക്കായി ഉണ്ടോ?" ഞാന്‍ പറഞ്ഞു " ഇല്ല മോളെ അമ്മൂമ്മയോടു ചോദിക്കു ചിലപ്പോള്‍ പറമ്പില്‍ കാണും , പഴുത്തത് ആണങ്കില്‍ മോള്‍ക്ക്‌ പറിച്ചു തരും."
"അയ്യേ ഈ കുഞ്ഞമ്മയ്ക്ക് ഒന്നുമറിയില്ല ,ഞാന്‍ ചോദിച്ചത് ഓമയ്ക്കായി പാട്ടിന്റെ കാര്യമാ ".
പാവം കൊച്ച് ,അവള്‍ ഉദ്ദേശിച്ചത് ഈസ്റ്റ്‌ കോസ്റ്റിന്റെ ഓര്‍മ്മക്കായി എന്ന പാട്ടിന്റെ കാര്യമാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ ചിരിയും ദേഷ്യവും ഒന്നിച്ചു വന്നു

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )



(കുറച്ചു നാളുകളായി ഇവിടം അനക്കമില്ലാതെ കിടക്കുകയായിരുന്നു ,ഇനി ഇതൊന്നു ആള്‍താമസം ഉള്ളതാക്കി മാറ്റണം )

15 comments:

Radhika Nair said...

കുറച്ചു നാളുകളായി ഇവിടം അനക്കമില്ലാതെ കിടക്കുകയായിരുന്നു ,ഇനി ഇതൊന്നു ആള്‍താമസം ഉള്ളതാക്കി മാറ്റണം :)

Vayady said...

ഇപ്പോഴത്തെ കുട്ടികള്‍ നമ്മളെ പോലെയല്ല രാധിക. നമ്മള്‍ മനസ്സില്‍ കാണുമ്പോള്‍ അവരു മാനത്തു കാണും.

കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം.

ശ്രീ said...

:)

ഭായി said...

ഫാഗ്യം...!!! കിങിണി വന്ന്, കയ്യിൽ ഗുംതലക്കിടി ഉണ്ടോ എന്ന് ചോദിക്കാതിരുന്നത്.
പാവം ചേച്ചി ഗുംതലക്കിടി പഴം തിരക്കി ഈ ജന്മം മുഴുവൻ നടന്നേനേ..

പട്ടേപ്പാടം റാംജി said...

പഴയതും പുതിയതും...

Unknown said...

നിനക്കായ്‌.....
ഓര്‍മക്കായ്‌....
കല്ലുമ്മക്കായ്...

വിനുവേട്ടന്‍ said...

മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ഗസലും വച്ചു തന്നിട്ട്‌ പോയതാണ്‌...

ഇനി കുറച്ചുനാളത്തേക്ക്‌ 'ഓമക്കായ്‌' കേട്ട്‌ ഇരിക്കാം ...

സ്റ്റോം വാണിംഗ്‌ ഇപ്പോഴും തുടരുന്നുണ്ട്‌ കേട്ടോ...

ഒഴാക്കന്‍. said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ഛെ അല്ല ഓമക്കായ് ഉണ്ടായിരിക്കേണം

Radhika Nair said...

@Vayady - അതേയ് ഇപ്പോളത്തെ കുട്ടികളോട് ഒന്നും പറയാന്‍ പറ്റില്ല . വീണ്ടും കണ്ടതില്‍ എനിക്കും സന്തോഷം . നന്ദി

@ശ്രീ -നന്ദി :)

@ഭായി -ശരിയാ ഭായി ,ഇനി അങ്ങനെ എന്തെകിലും പഴമുണ്ടാകുമോ :)- നന്ദി

@പട്ടേപ്പാടം റാംജി- നന്ദി :)

@MyDreams-നന്ദി :)

@SONY.M.M.- വിജയന്‍ മാഷ്‌ കേള്‍ക്കേണ്ട :)നന്ദി

@വിനുവേട്ടന്‍|vinuvettan -വിനുവേട്ടാ ,കുറച്ചു നാളുകളായി വായന മുടങ്ങി കിടക്കുകയായിരുന്നു .ഇനി എല്ലാം ഒന്ന് ഉഷരാക്കണം നന്ദി :)

@ഒഴാക്കന്‍-ഓര്‍മ്മകള്‍ മരിക്കുമോ ... നന്ദി :)

[[::ധനകൃതി::]] said...

കുറച്ചു നാളുകളായി ഇവിടം അനക്കമില്ലാതെ കിടക്കുകയായിരുന്നു ,ഇനി ഇതൊന്നു ആള്‍താമസം ഉള്ളതാക്കി മാറ്റണം

inganayal aal thamasamakilla......
aalu marithamasicceendi varum....

Radhika Nair said...

@[[::ധനകൃതി::]]-എന്തായാലും താങ്കള്‍ വന്നല്ലോ ,സന്തോഷമായി :)

ജയിംസ് സണ്ണി പാറ്റൂർ said...

ആദ്യ വരവാണ്. ബ്ലോഗിന്റെ പേരു
വായിച്ചപ്പോള്‍ ചങ്ങമ്പുഴ പാടിയതോര്‍മ്മി
പ്പിക്കാന്‍ തോന്നുന്നു.
"കപടമീ ലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം".
സറ്റയര്‍ നന്നായി.

Irshad said...

:)

[[::ധനകൃതി::]] said...

കുറച്ചു നാളുകളായി ഇവിടം അനക്കമില്ലാതെ കിടക്കുകയായിരുന്നു ,ഇനി ഇതൊന്നു ആള്‍താമസം ഉള്ളതാക്കി മാറ്റണം

inganayal aal thamasamakilla......
aalu marithamasicceendi varum....

PANDU [[::ധനകൃതി::]] PADIYATHU POLE
AALU MARI THAMASAM AAYOO INNI,.,.,.,.,

AALUM ANACCAVUM ONNUM KANUNNILLAA,.,.,

[[::ധനകൃതി::]] said...

നിങ്ങളുടെ നാട്ടില്‍ ഒക്കെ "ര്‍" സൈലന്റ് ആന്നോ ?????

(കുറച്ചു നാളുകളായി ഇവിടം അനക്കമില്ലാതെ കിടക്കുകയായിരുന്നു ,ഇനി ഇതൊന്നു ആള്‍താമസം ഉള്ളതാക്കി മാറ്റണം )

അതിനു വേണ്ടി ഈ "വാള്" പോസ്റ്റ്‌ തന്നെ വേണമായിരുന്നോ