Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, March 17, 2010

നഗ്നത



പകര്‍ത്തുന്നു ഒളിക്യാമറകളില്‍
പെണ്ണിന്‍ നഗ്ന്നത.
പരത്തുന്നു ഈ കാഴ്ചകള്‍ ചൂടാറാതെ .
ഒരിയ്ക്കലീക്യാമറയില്‍ പതിയുന്നത് സ്വന്തം
സഹോദരിതന്‍ നഗ്ന്നതയെങ്കില്‍
പരത്തുമോ ഈ കാഴ്ചകള്‍ ചൂടാറാതെ .
എന്തു വിശ്വാസത്തില്‍ നടക്കാം
പെണ്ണിനീ കപടലോകത്ത്‌.
സാരിയുമായി ബസ്സിന്റെ ചവിട്ടുപടിയില്‍ കയറിയാല്‍
പതിയുന്നു ക്യാമറകള്‍ കാലുകളില്‍ .
താഴെവീണ പേനയോന്നെടുത്താലോ
അവിടെയും ക്യാമറകള്‍...



(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

Monday, March 15, 2010

പുലരി



ഓരോ പുലരിയും എന്നില്‍ നിറയ്ക്കുന്നു
പ്രത്യാശതന്‍ പുതുനാമ്പുകള്‍ .
ഓരോ വാര്‍ത്തയും എന്നില്‍ നിറയ്ക്കുന്നു
വ്യാകുലതകള്‍തന്‍ വന്‍ മരങ്ങള്‍ .
പ്രത്യാശയും വ്യാകുലതകളും
പടവെട്ടി തീരുമ്പോള്‍ അവശേഷിക്കുന്നതോ
വ്യാകുലതകള്‍തന്‍ വന്‍മരങ്ങള്‍ മാത്രം.
നവപുലരികള്‍ എന്നില്‍ വിരിയിക്കട്ടെ
പ്രത്യാശകള്‍തന്‍ വന്‍മരമെന്ന
"പ്രാര്‍ത്ഥന" മാത്രം ...

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )