Monday, March 15, 2010

പുലരി



ഓരോ പുലരിയും എന്നില്‍ നിറയ്ക്കുന്നു
പ്രത്യാശതന്‍ പുതുനാമ്പുകള്‍ .
ഓരോ വാര്‍ത്തയും എന്നില്‍ നിറയ്ക്കുന്നു
വ്യാകുലതകള്‍തന്‍ വന്‍ മരങ്ങള്‍ .
പ്രത്യാശയും വ്യാകുലതകളും
പടവെട്ടി തീരുമ്പോള്‍ അവശേഷിക്കുന്നതോ
വ്യാകുലതകള്‍തന്‍ വന്‍മരങ്ങള്‍ മാത്രം.
നവപുലരികള്‍ എന്നില്‍ വിരിയിക്കട്ടെ
പ്രത്യാശകള്‍തന്‍ വന്‍മരമെന്ന
"പ്രാര്‍ത്ഥന" മാത്രം ...

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

18 comments:

Radhika Nair said...

"പ്രാര്‍ത്ഥന" മാത്രം ...

akhi said...

ഓരോ പുലരിയും എന്നില്‍ നിറയ്ക്കുന്നു
പ്രത്യാശതന്‍ പുതുനാമ്പുകള്‍

aasamsakal.

വഷളന്‍ (Vashalan) said...

എന്റെ വ്യാകുലമാതാവേ... ഇതെപ്പം തുടങ്ങി? നന്നായിരിക്കുന്നു. ആശംസകള്‍.

പട്ടേപ്പാടം റാംജി said...

പടവെട്ടി തീരുമ്പോള്‍ വ്യാകുലതകളെന്ന വന്‍മരം കടപുഴകട്ടെ...!!

Manoraj said...

രാധിക,
നല്ല വരികൾ..

ടെമ്പ്ലേറ്റ്‌ മാറ്റിയപ്പോൾ കൂടുതൽ മനോഹരമായിട്ടുണ്ട്‌.. തുടരുക..

Pd said...

~*~കവിത നന്നായിട്ടുണ്ട്~*~

പ്രാര്‍ത്ഥന ഫലിക്കട്ടെ എന്ന് ആശംസിക്കുന്നു.

Kalavallabhan said...

"ഓരോ വാര്‍ത്തകളും എന്നില്‍ നിറയ്ക്കുന്നു
വ്യാകുലതകള്‍തന്‍ വന്‍ മരങ്ങള്‍"

വിശ്വസിക്കാൻ പറ്റുന്നില്ല

Radhika Nair said...

അഖി - നന്ദി

വഷളന്‍ - നന്ദി (ചുമ്മാതെ നോക്കിയതാ)

പട്ടേപ്പാടം റാംജി - നന്ദി

മനോരാജ് - നന്ദി

pd - നന്ദി

കലാവല്ലഭന്‍ - അതെന്തു പറ്റി ..

വിനുവേട്ടന്‍|vinuvettan said...

വിക്ഷുബ്‌ധമായിക്കൊണ്ടിരിക്കുന്ന ഇന്നിനെക്കുറിച്ചുള്ള വേവലാതി ചുരുങ്ങിയ വരികളില്‍ പ്രകടിപ്പിച്ചിരിക്കുന്നു... ആശംസകള്‍...

പിന്നെ ചെറിയൊരു തിരുത്ത്‌... "ഓരോ വാര്‍ത്തകളും" എന്നതിനു പകരം "ഓരോ വാര്‍ത്തയും" എന്നതായിരുന്നു ശരിയായ പ്രയോഗം...

lekshmi said...

ഓരോ പുലരിയും എന്നില്‍ നിറയ്ക്കുന്നു
പ്രത്യാശതന്‍ പുതുനാമ്പുകള്‍ ..
aashamsakal

ഗീത said...

ആ പ്രാര്‍ത്ഥന ഫലിക്കട്ടേ...

Radhika Nair said...

വിനുവേട്ടന്‍ -തെറ്റ് കാണിച്ചു തന്നതിന് വളരെ നന്ദി, മാറ്റിയിട്ടുണ്ട്.

ലക്ഷ്മി - നന്ദി

ഗീത - നന്ദി

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

പുലരി ഇനിയും പിറക്കട്ടെ!

Nixon said...

' പുലരി ' നന്നായീ ...നല്ല ഒരു പുലരി ആശംസിക്കുന്നു ..

കുമാരന്‍ | kumaran said...

പ്രത്യാശയുടെ ഹരിത ഭംഗികള്‍.

ഒഴാക്കന്‍. said...

കവിത നന്നായിട്ടുണ്ട്

പ്രാര്‍ത്ഥന ഫലിക്കട്ടെ

Radhika Nair said...

ഇസ്മായില്‍ കുറുമ്പടി - നന്ദി

Nixon -നന്ദി

കുമാര്‍ ഭായ്‌ -നന്ദി

ഒഴാക്കന്‍ -നന്ദി

ജീവി കരിവെള്ളൂര്‍ said...

നാളെയെന്ന പ്രത്യാശയല്ലോ ഇന്നത്തെ ജീവിതം ...