Wednesday, March 17, 2010

നഗ്നതപകര്‍ത്തുന്നു ഒളിക്യാമറകളില്‍
പെണ്ണിന്‍ നഗ്ന്നത.
പരത്തുന്നു ഈ കാഴ്ചകള്‍ ചൂടാറാതെ .
ഒരിയ്ക്കലീക്യാമറയില്‍ പതിയുന്നത് സ്വന്തം
സഹോദരിതന്‍ നഗ്ന്നതയെങ്കില്‍
പരത്തുമോ ഈ കാഴ്ചകള്‍ ചൂടാറാതെ .
എന്തു വിശ്വാസത്തില്‍ നടക്കാം
പെണ്ണിനീ കപടലോകത്ത്‌.
സാരിയുമായി ബസ്സിന്റെ ചവിട്ടുപടിയില്‍ കയറിയാല്‍
പതിയുന്നു ക്യാമറകള്‍ കാലുകളില്‍ .
താഴെവീണ പേനയോന്നെടുത്താലോ
അവിടെയും ക്യാമറകള്‍...(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

24 comments:

അരുണ്‍ / Arun said...

നിലപാടിനോട് യോജിക്കുന്നു. എന്നാല്‍ പോസ്റ്റിലെ കവിത എന്ന ലേബല്‍ എടുത്ത് കളഞ്ഞാല്‍ ഉപകാരം .കാരണം ലളിതം - ഇതൊരു കവിതയേ അല്ല.

jayanEvoor said...

സഹോദരിയല്ല, സ്വന്തം അമ്മയുടെയും അച്ഛന്റെയും വരെ നഗ്നനത പരത്തുന്നു കുട്ടികൾ!

പടിഞ്ഞാറൊക്കെ ഇതിന്റെ പുതുമ കഴിഞ്ഞു.

ഇവിടെ തുടങ്ങിയിട്ടേ ഉള്ളൂ!!

ഹംസ said...

ജയന്‍ പറഞ്ഞതാ ശരി . പുതുമ നഷ്ടമായാല്‍‍ ഇവിടെയും നിറുത്തിക്കൊള്ളും.

ശ്രീ said...

Technology വികസിയ്ക്കുന്നതിനനുസരിച്ച് ഇത്തരം ദൂഷ്യവശങ്ങളുമുണ്ട്... ഒരു ക്യാമറയുടെ സൈസ് തന്നെ നമുക്കൊക്കെ ഊഹിയ്ക്കാന്‍ കഴിയുന്നതിലും ചെറുതായില്ലേ? ഒളിപ്പിയ്ക്കണമെങ്കില്‍ തന്നെ എന്തെളുപ്പം!

പട്ടേപ്പാടം റാംജി said...

ഈ ക്യാമറ കൊണ്ട് തോറ്റു.

എറക്കാടൻ / Erakkadan said...

സമകാലികം

Pd said...

ക്യാമറ കണ്ടു പിടിച്ച ആള്‍ കുഴിയില്‍ കിടന്ന് കരയുന്നുണ്ടാകും അതിന്റെ ഇക്കാലത്തെ ഉപയോഗങ്ങല്‍ കണ്ടിട്ട്

akhi said...
This comment has been removed by the author.
akhi said...

സ്വകര്യത മലയളിക്കു
നഷ്ടപ്പെടുന്നു.

വഷളന്‍ (Vashalan) said...

പ്രശ്നം ടെക് നോളജി മാത്രമല്ല. Lack of governance, controls, procedures, checks and balances... മറ്റു രാജ്യങ്ങളില്‍ ഒരാളുടെ പ്രൈവസിയില്‍ തൊട്ടുകളിച്ചാല്‍ വിവരമറിയും. നമുക്ക് uncontrolled growth വേണം, ഏറ്റവും പുതിയ gadgets വേണം.

പക്ഷെ അവ ഉപയോഗിക്കുന്ന സമൂഹത്തിനും നിയന്ത്രിക്കുന്ന ഭരണകൂടത്തിനും അതിന്റേതായ പക്വതയില്ല. ഒരു ചെറിയ കുട്ടിയെ പിടിച്ചു കാര്‍ ഓടിക്കാന്‍ വിട്ടാല്‍ കിട്ടിയതെല്ലാം ഇടിച്ചു തകര്‍ക്കും...

നമുക്ക് വേണ്ടത്
1. New or revised rules and regulations for emerging technologies/ situations
2. Strict enforcement and aherance to rules.

പക്ഷെ നടക്കുന്നത് ഇതാണ്
1. We embrace everything without due diligence and proper planning
2. We lag behind to adapt our rules to new situations
3. As regards to enforcement of rules, you know how the rule of law works in our country, right?

മലമൂട്ടില്‍ മത്തായി said...

This is a law and order issue more than an issue of morality. Comes with technological advances - a knife can be used to chop beef or assault a human. In the first case, it is legal (and moral? just ask the BJP) and in the second case it is mostly illegal (self defense trumps assault everywhere). Using cameras is just one such case. There should be swift prosecution of the miscreants. Then again, that is a pipe dream in a country where the criminal conviction rate is well below 50%.

The fact is that most of these smaller cameras work with CCDs. And this years Nobel prize in Physics was awarded to folks who invented them.

Radhika Nair said...

അരുണ്‍/arun - നിലപാടിനോട് യോജിക്കുന്നതില്‍ നന്ദി , പിന്നെ ഇതിന്റെ ലേബല്‍ കവിതയല്ല എന്നുള്ളത് , ചേട്ടാ ഞാന്‍ കുത്തിക്കുറിക്കുന്നത് കവിതയല്ല എന്ന് എനിക്കുമറിയാം - കാരണം ഇതിനു വൃത്തം ഇല്ല. അതിനാലാണല്ലോ പലവക എന്നുകൂടി ഇട്ടിരുന്നത് അത് കണ്ടില്ലാന്നു തോന്നുന്നു .( പിന്നെ ഒരുകാര്യം ഇവിടെ കവിത എന്ന ലേബലില്‍ വരുന്ന സാധനങ്ങള്‍ എല്ലാം ചേട്ടന്‍ ഒന്ന് നോക്കുമല്ലോ)

Radhika Nair said...

jayanEvoor - ശരിയാണ് മാഷേ പക്ഷെ ഇപ്പോള്‍ ഇവിടെ ഇത് സാധാരണമായി കൊണ്ടിരിക്കുന്നു .

ഹംസ - നന്ദി

ശ്രീ - നന്ദി , പുതിയ Technology യുടെ നല്ല വശങ്ങളെക്കാള്‍ മറു വശം ഉപയോഗിക്കുന്നവരാണ് കൂടുതല്‍ ..

പട്ടേപ്പാടം റാംജി - നന്ദി

എറക്കാടൻ / Erakkadan- അതെ മാഷേ :)

Radhika Nair said...

Pd -- ശരിയാണ് ഇപ്പോള്‍ ഇതൊക്ക കാണുമ്പോള്‍ പുള്ളി കരയും

akhi - നന്ദി


വഷളന്‍ (Vashalan)- ശരിയാണ് :)
നമ്മളുടെ നാടും ഒരു നാള്‍ നന്നാവും എന്ന് പ്രതീക്ഷിക്കാം ...മലമൂട്ടില്‍ മത്തായി- താങ്കള്‍ പറഞ്ഞത് ശരിയാണ് ,
പുതിയ Technology യുടെ നല്ല വശങ്ങളെക്കാള്‍ മറു വശം ഉപയോഗിക്കുന്നവരാണ് കൂടുതല്‍ ..

കുട്ടന്‍ said...

സമകാലീന സമൂഹത്തിനു സംഭവിച്ചു കൊണ്ടിര്ക്കുന്ന മൂല്യച്ചുതി ..............

ജോയ്‌ പാലക്കല്‍ said...

മനുഷ്യനെ നിര്‍വചിയ്ക്കാന്‍ പുതിയ വാക്കുകള്‍ തേടാം അല്ലേ?...
സമയോചിതമായ...
ഒരു നല്ല പോസ്റ്റ്‌!!!
അഭിനന്ദനങ്ങള്‍!!

Radhika Nair said...

കുട്ടന്‍ - നന്ദി
ജോയ്‌ പാലക്കല്‍ - നന്ദി

വീ കെ said...

പുതിയ ഒരു പേന ഇറങ്ങിയിരിക്കുന്നു....!
അത് പോക്കറ്റിൽ കുത്തിയാൽ മതി..
ആരും സംശയിക്കില്ല..
തൊട്ടു മുൻപിലുള്ളതെല്ലാം ആ പേന പകർത്തിക്കൊള്ളും.

Vayady said...

ഒളിഞ്ഞും, പതുങ്ങിയും സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി രസിക്കുന്ന ഇവന്‍‌മാര്‍ക്കൊക്കെ കടുത്ത ശിക്ഷ കൊടുത്തു നോക്കട്ടെ..അപ്പോള്‍ വിവരം അറിയാം. ഇവിടെ ശിക്ഷയ്ക്ക് കാഠിന്യം പോരാ രാധികേ, ആരെയും ഭയമില്ലാത്തതാണ്‌ ഇങ്ങിനെയുള്ള കൃത്യം ചെയ്യാന്‍ അവരെ വീണ്ടും, വീണ്ടും പ്രേരിപ്പിക്കുന്നത്.

വിനുവേട്ടന്‍|vinuvettan said...

കാലികപ്രസക്തമായ പോസ്റ്റ്‌.. വീണ്ടും എഴുതുക...

Radhika Nair said...

വീ കെ - ഇപ്പോള്‍ പല രൂപത്തിലും ക്യാമറകള്‍ വരുന്നുണ്ട് :)

Vayady - ശരിയാണ്. :)


വിനുവേട്ടന്‍|vinuvettan - നന്ദി

അമീന്‍ വി സി said...

സ്വകര്യത മലയളിക്കു
നഷ്ടപ്പെടുന്നു.

Jishad Cronic™ said...

നഗ്നമായ സത്യം 100 മാര്‍ക്ക്...

നീര്‍വിളാകന്‍ said...

സംഭവം കൊള്ളാം... പക്ഷെ ആദ്യം കമന്റിയ അരുണ്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു... വൃത്തവും, ചതുരവും വന്നു കഴിഞ്ഞാലും കവിതയാവില്ല.... ആധുനിക കവിതകള്‍ക്ക് ഇതൊന്നും ഇല്ലെങ്കിലും അതിനും അതിന്റേതായ ചന്തമുണ്ട്.... ഇവിടെ ഒളിക്യാമരെയെ കുറിച്ച് ഒരു വാര്‍ത്ത വന്നാല്‍ ഒരാള്‍ തനെ സുഹൃത്തിനോട് അതല്‍പ്പം രൊഷത്തോടെ പ്രതികരിക്കുന്നതു പോലെ ഒന്നു കാണാം.... അതില്‍ അപ്പുറം ഇതിനെ കവിത എന്നോ, പലവക എന്നോ, ലേഖനം എന്നോ, കഥ എന്നോ വിശേഷിപ്പിക്കുക്ക പ്രയാസം....