Sunday, March 7, 2010

ഭ്രാന്ത്പണ്ട് എന്‍റെ കൂടെ സ്കൂളില്‍ പഠിച്ച ഒരു കുട്ടിക്ക് എല്ലാവരുടെയും അച്ഛനു വിളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.അവന്‍ ഒരു കോളനിയില്‍ നിന്നും ആയിരുന്നു വരുന്നത് . പിന്നീടാണ്‌ അറിഞ്ഞത് അവന്റെ അച്ഛന്‍ ആരായിരുന്നു എന്ന് അവന്‍റെ വീട്ടുകാര്‍ക്ക് പോലും അറിയില്ല എന്നത്. അതിന്‍റെ ദേഷ്യം തീര്‍ക്കുവാന്‍ വേണ്ടിയാണു അവന്‍ എല്ലാവരുടെയും അച്ഛനു വിളിച്ചിരുന്നത്‌.
ഇപ്പോള്‍ വളരെ നാളുകള്‍ക്ക് ശേഷം ബൂലോകത്ത് ഒരു പ്രായമായ മുന്‍അദ്ധ്യാപകന്‍ ഇതുപോലെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ആ പഴയ സഹപാഠിയെ ഓര്‍മ്മ വരുന്നു.......കഷ്ട്ടം!!!!!!!!!!

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

29 comments:

Radhika Nair said...

കഷ്ട്ടം!!!!!!!!!!

നീലത്താമര | neelathaamara said...

അതാണല്ലോ ലോക സ്വഭാവം... എന്തു ചെയ്യാം...

വിനുവേട്ടന്‍|vinuvettan said...

ഇരു കാല്‍കളിലും മന്തുള്ളവന്‍ കുളത്തില്‍ ഇറങ്ങി നിന്നിട്ട്‌ കരയിലൂടെ പോകുന്നവന്റെ കാലിലെ നീര്‌ നോക്കി 'ദേ പോകുന്നു മന്തുകാലന്‍' എന്ന് വിളിച്ച്‌ പറയുന്നത്‌ പോലെ... ഭ്രാന്ത്‌ തന്നെ...

കുട്ടന്‍ said...

ആര്‍ക്കാ ഭ്രാന്ത്‌ ............

Pd said...

അദ്ധ്യാപഹയന്‍

എറക്കാടൻ / Erakkadan said...

ഇങ്ങളും നായരാണല്ലേ..സെയിം പിച്ച്‌

തൂവലാൻ said...

ആരാണാദ്ധ്യാപകൻ....???ധൈര്യമായി വെളിപ്പെടുത്തൂ...
എറക്കാടാ എന്താടോ ഒരു ജാതി പറച്ചിൽ...അത് തെറ്റല്ലെടോ...അതോ...അല്ലാ,,എന്താ മോനെ ഉദ്ദേശം!!!???

ഹംസ said...

ആരാ ആ അച്ചനു വിളിക്കുന്ന “ അദ്യാപഹയന്‍“

പ്രദീപ്‌ said...

ലോജിക് കൊള്ളാം . ആരാണ് ആ അദ്ധ്യാപകന്‍ ? എന്തായാലും ഈ താങ്ങ് അങ്ങേര്‍ക്കിട്ട് ശെരിക്കു കൊള്ളും

ഹംസ said...

ഫോണ്ട് നിറം മാറ്റിയാല്‍ വായിക്കാന്‍ സുഖമായിരുന്നു. ആകെകൂടി ഒരു കറുത്ത നിറം..

ഹംസ said...

@ ഏറക്കാടാ… ഒരു ജാതി ഒരു മതം ഒരു ദൈവം ബ്ലോഗില്‍ എങ്കിലും…….

കുമാരന്‍ | kumaran said...

:)

Radhika Nair said...

നീലത്താമര -ശരിയാ പക്ഷെ ...
വിനുവേട്ടന്‍ -ഇത് ശരിക്കും ഭ്രാന്താണ്
കുട്ടന്‍- ചുമ്മാതെ ബ്ലോഗുകള്‍ എല്ലാം ഒന്ന് വായിച്ചാല്‍ കിട്ടും
Pd -നന്ദി
എറക്കാടൻ / Erakkadan - തന്നെ തന്നെ ...
തൂവലാന്‍ - എറക്കാടനെ വെറുതെ വിട്ടേക്കൂ , നമ്മുടെ George Joseph. എന്ന ഒരു മഹത് വ്യക്തി വിചിത്ര കേരളം. എന്നൊരു ബ്ലോഗ് തുടങ്ങിട്ടുണ്ട് .അത് വായിച്ചു നോക്കൂ .അത് വായിച്ചു കഴിഞ്ഞാല്‍ എല്ലാം മനസ്സിലാകും ..:)

Radhika Nair said...

ഹംസ- നന്ദി .നമ്മുടെ George Joseph. എന്ന ഒരു മഹത് വ്യക്തി വിചിത്ര കേരളം. എന്നൊരു ബ്ലോഗ് തുടങ്ങിട്ടുണ്ട് .അത് വായിച്ചു നോക്കൂ .അത് വായിച്ചു കഴിഞ്ഞാല്‍ എല്ലാം മനസ്സിലാകും ..
എറക്കാടന്‍ മുകളില്‍ പറഞ്ഞ ബ്ലോഗ്ഗ് വായിച്ചിട്ടുണ്ട്ടാകും അല്ലാതെ ഇതിനെ ഒരു വര്‍ഗീയതയായി കാണരുത് :)

Radhika Nair said...

പ്രദീപ് - അദ്ദേഹത്തിനു ഇത് കൊള്ളും എന്ന് തോന്നുന്നില്ല ,കാരണം കമന്റു ബോക്സ്‌ അടച്ചിട്ടാണ് പുള്ളി എഴുതുന്നത്‌ :)
കുമാര്‍ ഭായി : നന്ദി :)

വഷളന്‍ (Vashalan) said...

ഇരുട്ടടി അടിക്കണോ? ആളു റെഡി...

ഹംസ said...

രാധികാ ഏറക്കാടനെ എനിക്കറിയാം ഞങ്ങള്‍ സുഹൃത്തുക്കളാ,, ഞാന്‍ അവനോട് തമാശ പറഞ്ഞതാ എനിക്കറിയാം അവന്‍ നയരല്ലെ എന്നു ചോദിക്കാന്‍ കാരണം തൂവല്‍ അങ്ങനെ പറഞ്ഞപ്പോള്‍ ചുമ്മ പറഞ്ഞു എന്നെയുള്ളൂ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന്.

Diya said...

kashtam ennallathe entha parayuka...sahathapam arhikkunnvarodu namukku sahathapikkam.. :)

വെഞ്ഞാറന്‍ said...

എന്താണ് വിഷയമെന്നു മനസ്സിലായില്ല.

കൊലകൊമ്പന്‍ said...

അതിനു പുള്ളി ജോര്‍ജ് ജോസഫ് ഒന്നുമല്ലാന്നെ..
പുള്ളിക്ക് പരമാവധി ആളെക്കൂട്ടണം..
ഒരു പേജ് 3 സെറ്റപ്പ്.. അത്രേയുള്ളൂ
ജാതി പറയുന്ന ബ്ലോഗ്‌ ഏതേലും കണ്ടാല്‍ ഉറപ്പിച്ചോ .. ലവന്റെ ഉദ്ദേശം വേറെയാണ് ! അതിനൊന്നും പോയി തല വച്ചു കൊടുക്കാണ്ടിരി ...
മാവേലി കേരളവും , മുത്തപ്പനും , ചിത്രകാരനും ഒക്കെ ഏകദേശം ഈ ലെവല്‍ തന്നെ.. പിന്നെ, നമുക്കൊക്കെ ഒന്ന് കൊമ്പ് കോര്‍ക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ? ;-) അവന്മാരെ എന്തേലുമൊക്കെ പറഞ്ഞു ചൊറിയാന്‍ ഒരു രസംതന്നെയാണേയ്

കൊലകൊമ്പന്‍ said...

http://chithrakarans.blogspot.com/
http://muthapan.blogspot.com/

പ്യുവര്‍ എന്റര്‍റ്റെയ്ന്‍മെന്റ് !!

Radhika Nair said...

വഷളന്‍ - വേണ്ട വഷളാ വിട്ടുകള

ഹംസ - ഒരു ജാതി ഒരു മതം ഒരു ദൈവം അതാണ് ശരി

ദിയ - നന്ദി

വെഞ്ഞാറന്‍ - മുകളിലത്തെ കമന്റുകളില്‍ ഒന്നു കണ്ണോടിക്കു ...

കൊലക്കൊമ്പന്‍ - ഇനിഇല്ല :)(അവരുടെ ഉദ്ദേശം മനസ്സിലായി )

siddhy said...

“കപടലോകം“...കതറിട്ടവനും ഭ്രന്ത് ..വിഗ്ഗ് വെച്ചവനും ഭ്രാന്ത് ..ഇതിനിടയിൽ വന്ന് മീശപിരിക്കുന്നവനും ഭ്രാന്ത് തന്നെ..ഈ ഭ്രാന്തിന്റെയൊക്കെ പിന്നാലെ സത്യമന്വാഷിച്ച് പായുന്ന നമ്മൾക്കൊ..? അതിലും വലിയ ഭ്രാന്ത് തന്നെ....ഇന്നത്തെ ഭ്രാന്തോ...നാളത്തെ തമാശയും.....ശരിക്കും കപടലോകം........

കൊലകൊമ്പന്‍ said...

@രാധിക : താങ്കളുടെ ഈ പോസ്റ്റ്‌, സമാന സ്വഭാവമുള്ള
വേറെ ഒരിടത്തു എന്റെ ഒരു കമന്റിനു വേണ്ടി ഞാന്‍ ഒന്ന് മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.. (അനുവാദമില്ലാതെ).. ഒന്ന് കണ്ണോടിക്കുക !

Radhika Nair said...

സിദ്ധി -നന്ദി

കൊലക്കൊമ്പന്‍ - നന്ദി , നമ്മുടെ സമാന ചിന്താഗതി ഉള്ളവര്‍ വേറയും ഉണ്ട് എന്നറിയുന്നതില്‍ സന്തോഷം :)

Pd said...
This comment has been removed by the author.
blogreader said...

നായര്‍സമുദായത്തെ അവഹേളിച്ചു; വെബ്‌സൈറ്റുടമ അറസ്റ്റില്‍

Posted on: 15 May 2010


തിരുവനന്തപുരം: നായര്‍ സമുദായത്തിനെ അവഹേളിക്കുന്നതരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ഉടമ സൈബര്‍ പോലീസിന്റെ പിടിയിലായി. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന് ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

www.vichitrakeralam.blogspot.com എന്ന ബ്ലോഗ് നടത്തുന്ന ചേര്‍ത്തല തുറവൂര്‍ സ്വദേശി ഷൈന്‍.കെ.വി.യാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി നായര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച് നിരവധി പോസ്റ്റുകള്‍ (ബ്ലോഗിലെ ലേഖനങ്ങള്‍) ഈ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് ഈ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 'ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടിത്തുറന്ന് എഴുതുകയാണ് ഇവിടെ......നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും മറുപടി പറയാനും എനിക്ക് താല്പര്യമില്ല. അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല....' എന്നാണ് ബ്ലോഗിന്റെ മുഖവാക്യം.

നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ കഴിഞ്ഞമാസം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഡി.ജി.പി പരാതി ഹൈടെക് സെല്ലിന് കൈമാറി. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍, ചേര്‍ത്തലയില്‍ നിന്നാണ് ഈ ബ്ലോഗിലേക്ക് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മനസ്സിലായി. തുടര്‍ന്ന് ബ്ലോഗ് ഉടമയെ കണ്ടെത്തുകയും സൈബര്‍ പോലീസ്‌സ്റ്റേഷന് കൈമാറുകയും ചെയ്തു. ഈ ബ്ലോഗിലെ വിവാദലേഖനങ്ങളിലേക്കുള്ള പൊതുലിങ്ക് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യേക ബ്ലോഗ്ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവര്‍ക്ക് ഇപ്പോഴും ഇത് കാണാം. വെബ്‌സൈറ്റ് സൗകര്യം ദുരുപയോഗം ചെയ്തതിന് ഇന്ത്യന്‍ ഐ.ടി.നിയമ പ്രകാരവും വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കിയതിന് ഐ.പി.സി 153 എ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുഞ്ഞുവര്‍ക്കി said...

ഏനിക്കു അറിയാമായിരുന്നു ഇതൊരു ഈഴവന്റെ പണിയാണെന്ന് റിട്ടയര്‍ ചെയ്ത ഒരധ്യാപകനും ക്രിസ്ത്യാനിയും ആയ ഒരാള്‍ക്ക് അത് പോലുള്ള ഭാക്ഷ ഉപയോഗിക്കാന്‍ കഴിയില്ല

chithrakaran:ചിത്രകാരന്‍ said...

നമ്മളിലൊക്കെ എത്ര അളവില്‍ ജാതീയ വികാരങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു എന്നതിന്റെ
തെളിവുകൂടിയാണ് വിചിത്ര കേരളത്തിനെതിരായ
അസഹിഷ്ണുതപൂണ്ട പോസ്റ്റുകളും കമന്റുകളും.
ചിത്രകാരന്റെ ആശംസകള്‍ !!!
ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!