Thursday, March 25, 2010

പട്ടി തൈ
ചേച്ചിയുടെ മകളാണ് കിങ്ങിണി . കിങ്ങിണി പഠിക്കുന്നത് LKG യില്‍ ആണെങ്കിലും സംസാരം M.S.C യുടെയാണ് .ഒരുദിവസം ഞാന്‍ ഉച്ചക്ക് ഊണു കഴിഞ്ഞു ഒന്ന് മയങ്ങാന്‍ കിടന്നതാണ് , കിങ്ങിണിയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത് . സ്കൂളില്‍ നിന്ന് വന്ന കിങ്ങിണി ചേച്ചിയോട് പറയുന്നു " അമ്മേ നമ്മള്‍ക്ക് ഒരു പട്ടി തൈ വാങ്ങണം ". സംഭവം എന്താണന്നു മനസ്സിലാവാത്ത ചേച്ചിക്ക് കിങ്ങിണി വിശദീകരിച്ചു കൊടുക്കുന്നു "ഞങ്ങളുടെ സ്കൂളില്‍ നിന്നും വരുമ്പോള്‍ പച്ച നിറത്തില്‍ കാണുന്ന മതിലുള്ള വീടില്ലേ , അവിടെ ഒരു പട്ടി അതിന്റെ തൈയുമായി നില്‍ക്കുന്നു ,എന്തു രസമാ അതിനെ കാണാന്‍ നല്ല വൈറ്റ് കളര്‍ ,നമ്മള്‍ക്കും വാങ്ങാം ഒന്നിനെ ?". ചേച്ചി പറഞ്ഞു "മോളെ അത് പട്ടിതൈ അല്ല,അത് പട്ടി കുഞ്ഞാണ് ,അങ്ങനെയാണ് പറയുക".കിങ്ങിണി ആരാ മോള് " ഉം പിന്നെ ഈ അമ്മയ്ക്ക് ഒന്നുമറിയില്ല ,പിന്നെ അപ്പൂപ്പന്‍ എന്താ രാവിലെ തെങ്ങിന്‍തൈ വാങ്ങണം എന്നു പറഞ്ഞത് ,തെങ്ങിന്‍റെ കുഞ്ഞിനെ വേണം എന്നല്ലല്ലോ പറഞ്ഞത്, ഈ അമ്മ മണ്ടിയാ ".ഇതിനൊക്കെ എന്തു മറുപടി പറയും ....

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

30 comments:

Pd said...

ഹഹ.. നിഷ്കളങ്കം കുട്ടിക്കാലം.

"LKG യില്‍ ആണെങ്കിലും സംസാരം MSCയുടെയാണ്" അത്‌ അങ്ങനെ അല്ലേ വരൂ ഇയാളുടെ ചേച്ചീടെ അല്ലേ മോള്‍

പട്ടേപ്പാടം റാംജി said...

ഇപ്പോഴത്തെ പിള്ളേരോട് സംസാരിക്കണമെങ്കില്‍ വളരെ സുക്ഷിക്കണം.
ചിലതിന് മറുപടി നല്‍കാന്‍ പോലും കഴിയില്ല.

വീ കെ said...

LKG-യിലല്ലെ ആയുള്ളു...!
പിന്നെ കുട്ടികളുടെ കുട്ടിത്തം...!!
ഇതങ്ങനെ കണ്ടാൽ പോരായിരുന്നോ...?

അതിനു പകരം ബ്ലോഗിലെഴുതി ബൂലോകരെ മുഴുവൻ അറിയിച്ച് ‘എന്നെ നാണം കെടുത്തി..’യതിനു വല്യ താമസമില്ലാതെ തന്നെ LKG ക്കാരിയോട് മറുപടി പറയേണ്ടി വരും...!!

എറക്കാടൻ / Erakkadan said...

പിഡി പറഞ്ഞപ്പോലെ നിങ്ങടെ ചേച്ചീടെ അല്ലേ മോൾ....രാധികയും ചെറുപ്പത്തിൽ ഇങ്ങനെതന്നെയായിരുന്നോ

ചങ്കരന്‍ said...

മിടുക്കിയാണല്ലോ കിങ്ങിണിത്തൈ!

കുമാരന്‍ | kumaran said...

ഹഹഹ്.. രസായിട്ടുണ്ട്. ചങ്കരന്റെ കമന്റും സൂപ്പര്‍.

സിനു said...

ഹ..ഹ കിങ്ങിണിയുടെ മറുപടി കലക്കി.

ഹംസ said...

അപ്പൂപ്പന്‍ എന്താ രാവിലെ തെങ്ങിന്‍തൈ വാങ്ങണം എന്നു പറഞ്ഞത് ,തെങ്ങിന്‍റെ കുഞ്ഞിനെ വേണം എന്നല്ലല്ലോ പറഞ്ഞത്, ഈ അമ്മ മണ്ടിയാ

അമ്മ മണ്ടിയാ കിങ്ങിണി പറഞ്ഞതാ ശരി പട്ടിതൈ എന്നു തന്നയാ പറയുക. .. നിഷ്കളങ്കമായ ആ വാക്കുകളാണ് സത്യം.

കുട്ടന്‍ said...

കിങ്ങിണി കുട്ടി ആള് മിടുക്കി കുട്ടി ആണല്ലോ .............

നീര്‍വിളാകന്‍ said...

അങ്ങനെയാണ് കാര്യങ്ങള്‍!!!

Typist | എഴുത്തുകാരി said...

ന്യായമല്ലേ സംശയം!

Manoraj said...

ഹ..ഹ.. കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം.. കുട്ടിത്തം ഉള്ള വാക്കുകൾ..

പ്രദീപ്‌ said...

കുഞ്ഞു പറഞ്ഞത് ന്യായം .............

പാലക്കുഴി said...

തെങ്ങിൽ കായ്ക്കുന്നത് തേങ്ങ....
മാവിൽ കായ്ക്കുന്നത് മാങ്ങ...
അപ്പോൾ പ്ലാവിൽ കായ്ക്കേണ്ടത് പ്ലാങ്ങയല്ലേ..
അതിനെ മാത്രം ചക്ക എന്നു പറഞ്ഞെന്തേ?
കുട്ടിക്കാലത്ത് അന്നും കേട്ടു ഇത്തരം ചോദ്യം..
ഇത്തരം കുട്ടിത്തം ഉളവാക്കും വാക്ക് ‘പട്ടിതൈ‘ നല്ല രസം തോന്നി...

രഘുനാഥന്‍ said...

ഹ ഹ കൊള്ളാം കിങ്ങിണി ഫലിതം..

renjith radhakrishnan said...

Liked this, good.....no, fantastic...no, ok, i will discover a new word to describe this and come back................

കണ്ണനുണ്ണി said...

ശ്ശൊ എനിക്കെന്താണാവോ പണ്ട് അങ്ങനെ ഒരു സംശയം തോന്നാതെ ഇരുന്നെ...
ശരിയാ ഇപ്പോഴത്തെ കുട്ടികല്കൊക്കെ ഒടുക്കത്തെ ബുദ്ധിയാ

sm sadique said...

വരുംകാലങ്ങളില്‍ പിടിച്ച്നില്‍ക്കണമെങ്കില്‍ ഇങ്ങനെയൊക്കെ സംസാരിച്ചാലേ ആവൂ എന്ന്‍ ആ കുരുന്നു പൈതലിനു ബോധോദയം ഉണ്ടായിക്കാണും .

Vayady said...

ഈ കിങ്ങിണിക്കുട്ടിയെ ഞാനങ്ങ്‌ ദത്തെടുത്താലോ എന്നാലോചിക്കയാണ്‌!!
കുറേ നാളായി ഞാനൊരു പിന്‍‌ഗാമിയെ അന്വേഷിച്ചു നടക്കുന്നു .. :)

ramanika said...

nalla chodhyam !

Radhika Nair said...

Pd - നന്ദി , തന്നെ തന്നെ ..

പട്ടേപ്പാടം റാംജി - നന്ദി , ശരിയാ ഇപ്പോളത്തെ കുട്ടികളുടെ കാര്യം ..

വീ കെ - നന്ദി ,അയ്യോ :)

എറക്കാടൻ / Erakkadan - നന്ദി , ഇത്രയും ഇല്ലാരുന്നു .....

ചങ്കരന്‍ - നന്ദി , മിടുക്കിയാ:)

Radhika Nair said...

കുമാരന്‍ | kumaran - നന്ദി :)

സിനു -നന്ദി :)

ഹംസ - നന്ദി :)

കുട്ടന്‍ - നന്ദി :)

നീര്‍വിളാകന്‍ -നന്ദി :)

Typist | എഴുത്തുകാരി - നന്ദി:)

Radhika Nair said...

Manoraj - നന്ദി :)


പ്രദീപ്‌ - നന്ദി :)

പാലക്കുഴി- നന്ദി :)

രഘുനാഥന്‍- നന്ദി :)

renjith radhakrishnan - thanks:)

Radhika Nair said...

കണ്ണനുണ്ണി - നന്ദി :)

sm sadique - നന്ദി :)

Vayady - കൊണ്ട് പോയതുപോലെ തിരിച്ചു കൊണ്ട് വിടും :)

ramanika- നന്ദി :)

വഷളന്‍ (Vashalan) said...

ഇനി അടുത്ത ചോദ്യം ചിലപ്പോള്‍ ഇതാരിക്കും. "എനിക്ക് നാടന്‍തൈ വേണ്ട ഒരു സങ്കര ഇനം ഒട്ടുതൈ മതി". പിള്ളാരുടെ ഓരോ കാര്യങ്ങളെ..

mukthar udarampoyil said...

ഇതിനൊക്കെ എന്തു മറുപടി പറയും ....

pottichiri paramu said...

പിള്ളമനസ്സില്‍ കള്ളമില്ല ....

Vayady said...

രാധിക പറഞ്ഞു-"വായാടി കൊണ്ട് പോയതുപോലെ തിരിച്ചു കൊണ്ട് വിടും"
അയ്യോ! എന്നാല്‍ വേണ്ടേ..വേണ്ട..ഞാന്‍ പറന്നു...................... ;;

Radhika Nair said...

വഷളന്‍ (Vashalan) -നന്ദി :)

mukthar udarampoyil- നന്ദി :)

pottichiri paramu - നന്ദി :)

Vayady -വീണ്ടും നന്ദി :)

pournami said...

hhah kollam